വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ വ്യാപാരി ദിനാചരണം നടന്നു. ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എന്‍.പി തോമസ് വ്യാപാര ഭവനു മുന്നില്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. സെക്രട്ടറി കെ.എസ് രഘുനാഥന്‍ നായര്‍, ട്രഷറര്‍ ഒ.എം ജോസഫ്, റ്റി.എം യാക്കൂബ്, കെ.ജെ രാജു, എം.എന്‍ സജി, നിര്‍മലാ ജോഷി തുടങ്ങിയവര്‍ പ്രസംഗിച്ചു. വ്യാപാര മേഖലയുടെ സുസ്ഥിരത സംരക്ഷിക്കുമെന്ന ദൃഢ പ്രതിജ്ഞയോടെയാണ് വ്യാപാരി ദിനാചരണം സംഘടിപ്പിച്ചത്.
0 Comments