Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഹെഡ് പോസ്റ്റോഫീസിന് മുന്‍പില്‍ ധര്‍ണ്ണ



വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാ ഹെഡ് പോസ്റ്റോഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയ 5% ജി.എസ്.ടി പിന്‍വലിക്കുക, പേപ്പര്‍ ക്യാരി ബാഗിന്റെ 18% ജി.എസ്.ടി പിന്‍വലിക്കുക, വിലക്കയറ്റം രൂക്ഷമാക്കുന്ന ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം പിന്‍വലിക്കുക, വ്യാപാര മേഖലയില്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിന് കാരണമാകുന്ന വൈദ്യുതി ബില്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി രാജു ജോണ്‍ ചിറ്റേത്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.  സമിതി പാലാ ഏരിയാ പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം അദ്ധ്യക്ഷനായിരുന്നു. സിബി തോട്ടുപുറം, ദീപു സുരേന്ദ്രന്‍, എം.ആര്‍ രാജു, റഹിം ട്രെന്‍ഡ്‌സ്, ഹരിദാസ് കെ.ആര്‍, ഷിജു തോമസ്, ഹരി ബോസ്, വി.പി ബിജു എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments