പാലാ വൈസ് മെന്‍സ് ക്ലബിന്റെ 2022-23 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ആഗസ്റ്റ് 14ന് പാലാ റോട്ടറി ക്ലബ്ബ് ഹാളില്‍ നടക്കും. റീജിയണല്‍ ഡയറക്ടര്‍ പ്രൊഫസര്‍ കോശി തോമസ് ഇന്‍സ്റ്റലേഷന്‍ നിര്‍വഹിക്കും. കിഡ്‌നി കെയര്‍ പ്രോജക്ടിന്റെ ഭാഗമായി സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടക്കും. യോഗത്തില്‍ പ്രസിഡന്റ് സണ്ണി വി സക്കറിയ അധ്യക്ഷനായിരിക്കും. സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റിജിയണ്‍ നേതൃത്വ പരിശീലന പരിപാടിയും ഹാളില്‍ നടക്കും. റീജിയണല്‍ ഡയറക്ടര്‍ ഷാജി മാത്യു പരിശീലന പരിപാടിയ്ക്ക് അധ്യക്ഷത വഹിക്കും. വൈസ് മെന്‍ ഇന്റര്‍നാഷണലിന്റെ ശതാബ്ദി വര്‍ഷമായ 2022-23 വര്‍ഷത്തില്‍ ഹീല്‍ ദ വേള്‍ഡ് പ്രോജക്ട് നടപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജോസ് എബ്രഹാം പ്രസിഡന്റ്, ഡോ ഇഗ്നേഷ്യസ് കോര വൈസ് പ്രസിഡന്റ്, സുനില്‍ അഗസ്റ്റിന്‍ സെക്രട്ടറി, ജേക്കബ് പുതുമന ട്രഷറര്‍, സജി തോമസ് ബുള്ളറ്റിന്‍ എഡിറ്റര്‍, ഡോ ജോസ് മാത്യു കോക്കാട്ട് വൈസ് ഗയ് എന്നിവരടങ്ങുന്ന ഭരണസമിതിയാണ് ചുമതലയേല്‍ക്കുന്നത്.
0 Comments