കിടങ്ങൂര്‍ എന്‍ജീയറിംഗ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും കിടങ്ങൂര്‍ പോലീസിന്റെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശറാലി സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ മയക്കുമരുന്നിന്റെ ഉപയോഗം തടയാന്‍ പോലീസ് ആവിഷ്‌കരിച്ച യോദ്ധാവ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് അങ്കണത്തില്‍ നിന്നുമാരംഭിച്ച റാലി കിടങ്ങൂര്‍ അമ്പലം ജംഗ്ഷനില്‍ സമാപിച്ചു. എസ്‌ഐ ഗോപകുമാര്‍ ലഹരിവിരുദ്ധ സന്ദേശം നല്കി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആദില്‍ നാസര്‍, അസി. പ്രോഗ്രാം ഓഫീസര്‍ ആല്‍ഫ, എന്‍എസ്എസ് വോളണ്ടിയര്‍മാരായ ജിനു, ആദിത്യ, അഖില തുടങ്ങിയവര്‍ നേതൃത്വം ന്കി. ലഹരിവിരുദ്ധ പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.
0 Comments