ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദേശീയ ഹോമിയോപ്പതി വകുപ്പ് കോട്ടയം കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ത്വക്ക് രോഗങ്ങള്‍, ശിശുരോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്കാണ് സൗജന്യ പരിശോധനയും മരുന്നു വിതരണവും നടത്തിയത്. ഒരുമ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡണ്ട് ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ബോബന്‍ മഞ്ഞിളാമലയും ചടങ്ങില്‍ സംബന്ധിച്ചു.
0 Comments