ചേര്‍പ്പുങ്കല്‍ ഹോളിക്രോസ്സില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ചേര്‍പ്പുങ്കല്‍ ഹോളിക്രോസ്സ് എച്ച് എസ് എസും കിടങ്ങൂര്‍ പോലീസും, കൊഴുവനാല്‍ റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍. ജോസഫ് പാനാമ്പുഴ ഫ്‌ലാഗ് ഓഫ് ചെയ്തു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബെല്ലാ ജോസഫ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോജി തോമസ്, കിടങ്ങൂര്‍ സ്റ്റേഷന്‍ എസ് ഐ ഗോപകുമാര്‍, കൊഴുവനാല്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ആന്റണി മാത്യു തോണക്കരപ്പാറയില്‍, സെക്രട്ടറി സനോ ജോസ് പിടിഎ പ്രസിഡന്റ് റ്റെഡി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
0 Comments