ദേശീയ രക്തദാന വാചാരണത്തിന്റെ ഭാഗമായി പാലാ അല്‍ഫോന്‍സാ കോളേജില്‍ മെഗാ രക്തദാന ക്യാമ്പ് നടത്തി. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, പാലാ ബ്ലഡ് ഫോറം, ലയണ്‍സ് ഇന്റര്‍നാഷണല്‍ യൂത്ത് എംപവര്‍മെന്റ്, അല്‍ഫോന്‍സാ കോളേജ് എന്‍ എസ് എസ് യൂണിറ്റ്, സുവോളജി ഡിപ്പാര്‍ട്ടുമെന്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടന്നത്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് പാലാ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷാജി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ സി.റെജീനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം മുഖ്യ പ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക് സെക്രട്ടറി സിബി പ്ലാത്തോട്ടം, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മാസ് മിഡിയാ ഓഫിസര്‍ ജോസഫ് മാത്യു, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബ്രിജീത്ത്, വൈസ് പ്രിന്‍സിപ്പാള്‍മാരായ റവ.ഡോക്ടര്‍ ഷാജി ജോണ്‍, ഡോക്ടര്‍ സി. മിനിമോള്‍ മാത്യു, ബര്‍സാര്‍ റവ.ഡോക്ടര്‍ ജോസ് ജോസഫ്, സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ.സി.മഞ്ജു എലിസബത്ത് കുരുവിള, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോക്ടര്‍ സിമിമോള്‍ സെബാസ്റ്റ്യന്‍, ഡോക്ടര്‍ മറിയമ്മ മാത്യു, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അന്‍പതോളം വിദ്യാര്‍ത്ഥിനികള്‍ രക്തം ദാനം ചെയ്തു. അരുവിത്തുറ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ഡോ.കുര്യാച്ചന്‍ ജോര്‍ജ്, ജോജോ പ്ലാത്തോട്ടം, ബ്ലഡ് ഫോറം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഡോ.സുനില്‍ തോമസ്, സജി വട്ടക്കാനാല്‍, ഷാജി തകിടിയേല്‍, എന്‍ എസ് എസ് വോളണ്ടിയര്‍ സെക്രട്ടറിമാരായ കീര്‍ത്തന റജി, ഗൗരി കൃഷ്ണ എസ്, നന്ദന എസ് രാജീവ്, അലീന റ്റോം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. കോട്ടയം ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കാണ് ക്യാമ്പിന് നേതൃത്വം നല്കിയത്.
0 Comments