ചക്ക ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ചക്കവീട് അയര്‍ക്കുന്നത്ത് പ്രവര്‍ത്തനമാരംഭിച്ചു. നവഹരിതം ചാലക്കുടി, കുടുംബശ്രീ സ്വയംസഹായ സംഘം, എക്‌സ് സര്‍വീസ് മെന്‍ കോളനി ചാലക്കുടി എന്നിവ സംയുക്തമായാണ് അയര്‍ക്കുന്നം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ചക്ക ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്. ചക്ക ഉണ്ണിയപ്പം, ചക്ക പായസം, ചക്ക ഐസ്‌ക്രീം, പപ്പടം തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് മേളയില്‍ ലഭ്യമാവുന്നത്. മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ലാല്‍സി പെരുംതോട്ടം, പഞ്ചായത്ത് അംഗം ജിജി നാകമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments