കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ യോഗം കോട്ടയം മാലി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ദേശിയ സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ പി എസ്. നാസറിന്റെ അധ്യക്ഷതയില്‍ ദേശിയ ട്രഷറര്‍ പി.മഹിളാമണി ഉദ്ഘാടനം ചെയ്തു. ദേശിയ സെക്രട്ടറി ജോസഫ് സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു. ചെയര്‍മാന്‍ അഡ്വ. പി. ഐ. ജയകുമാര്‍, വൈസ് ചെയര്‍മാന്‍മാരായി ബിന്ദു മോഹന്‍, ഓമന കെ നായര്‍, ശിവരാജന്‍. വിജയകുമാര്‍. ജനറല്‍ സെക്രട്ടറി കെ എസ്. അനില്‍കുമാര്‍ എന്നിവരുള്‍പ്പെടുന്ന ഭരണസമിതിയെ തെരഞ്ഞെടുത്തു. ഉപഭോക്താക്കള്‍ക്ക് താലൂക്ക് തല ബോധവല്‍ക്കരണ ക്ലാസ്സ് ഒക്ടോബര്‍ 2 മുതല്‍ ആരംഭിക്കാനും, ഉപഭോക്താക്കള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനമെടുത്തു.
0 Comments