രാമപുരം പഞ്ചായത്തിലെ കൊണ്ടാട്-ചക്കാമ്പുഴ പി.ഡബ്ലു.ഡി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 25 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. നാളുകളായി സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡിന്റെ നവീകരണമാണ് നടക്കുന്നത്്. മാണി സി കാപ്പന്‍ എം.എല്‍.എ സ്ഥലത്തെത്തി നിര്‍മാണ പുരോഗതി വിലയിരുത്തി. റോഡിന്റ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ എം.എല്‍.എയ്ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത്. പഞ്ചായത്തംഗം റോബി ഊടുപുഴ, മാത്തച്ചന്‍ പുതിയിടത്തുചാലില്‍, ജിമ്മി ജോസഫ്, എം.പി കൃഷ്ണന്‍ നായര്‍, ജോജോ പെരുമാലി, ശിവരാമന്‍ കൊച്ചുപറമ്പില്‍, ബോബി പാലയ്ക്കല്‍ എന്നിവരും എം.എല്‍.എയ്‌ക്കൊപ്പമുണ്ടായിരുന്നു.
0 Comments