കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധ സമരം നടത്തി. ജൂലൈയിലേയും, ആഗസ്റ്റിലേയും, ശമ്പളം മുടങ്ങിയതോടെ ജീവിതം ദുരിതത്തിലായതായി ജീവനക്കാരും, കുടുംബാംഗങ്ങളും പറഞ്ഞു. ഓണക്കാലമായിട്ടും ശമ്പളം ലഭിക്കാത്തതും, ശമ്പളം നല്‍കേണ്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതുമാണ് ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമായത്. കോട്ടയം കെ.എസ്.ആര്‍.ടി.സിക്കു മുന്നില്‍ 2 ജീവനക്കാരുടെ ഭാര്യമാരാണ് കൈക്കുഞ്ഞുങ്ങളുമായി സമരത്തിനെത്തിയത്. തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതോടെ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
0 Comments