കോട്ടയം നഗരസഭാ ഓഫീസിന് മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധധര്‍ണ. നഗരസഭാ ഭരണസമിതിയുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സിഐടിയു ഏരിയ പ്രസിഡന്റ് സിഎന്‍ സത്യനേശന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് ഷീജ അനില്‍ അധ്യക്ഷയായിരുന്നു. സിപിഎം ഏരിയ സെക്രട്ടറി ബി ശശികുമാര്‍, കൗണ്‍സിലര്‍മാരായ പിഎന്‍ വേണുക്കുട്ടന്‍, എന്‍എന്‍ വിനോദ്, ജിബി ജോണ്‍, എബി കുന്നേപ്പറമ്പില്‍, സിന്ധു ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments