കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇലക്റ്ററല്‍ ലിറ്ററസി ക്ലബിന്റെയും ആധാര്‍ വോട്ടേഴ്‌സ് ഐഡികാര്‍ഡ് ലിങ്ക് ഹെല്‍പ് ഡെസ്‌കിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി നിര്‍വഹിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യവും എല്ലാവരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് ലിറ്ററസി ക്ലബ്ബിന്റെ പ്രവര്‍ത്തനം. ഹെഡ്മാസ്റ്റര്‍ എബി കുര്യാക്കോസ്, ഇഎല്‍സി കോര്‍ഡിനേറ്റര്‍ ഫാ ജോമി ജോസഫ്, ഇഎല്‍സി സ്‌കൂള്‍ അംബാസിഡര്‍ ജെയ്‌സ് ആന്റോ എന്നിവര്‍ സംസാരിച്ചു.
0 Comments