പാലാ മരിയ സദനത്തില്‍ അലോപ്പതിക് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭാദ്ധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. മരിയസദനത്തില്‍ എത്തുന്ന നിരാലംബരായ രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ സ്ഥാപനം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ഡയറക്ടര്‍ സന്തോഷ് ജോസഫ് വിശദീകരിച്ചു. പാലിയേറ്റീവ് കെയര്‍ ഗൈഡ്‌ലൈന്‍ ബുക്ക് ഡോ ജെയിംസ് ബാബു സന്തോഷ് ജോസഫിന് കൈമാറി. ഡോ ഷമ്മി രാജന്‍, ഡോ മറീന ജേക്കബ്, ജിഷ, മോളമ്മ തോമസ്, ദീപു മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments