കത്തോലിക്ക ബിഷപ്പുമാര്‍ നികൃഷ്ട ജീവികള്‍ ആണെന്ന് പറഞ്ഞ് അധിക്ഷേപം നടത്തിയ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഞായറാഴ്ച ദിവസം പ്രവര്‍ത്തി ദിനമാക്കി ഉത്തരവ് ഇറക്കിയതില്‍ അത്ഭുതമില്ലെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. കത്തോലിക്കരുടെ പ്രതിനിധികള്‍ എന്ന് സ്വയം വിശേഷിപ്പിച്ച് സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്ന ജോസ് കെ മാണി വിഭാഗം ആത്മാഭിമാനം ഉണ്ടെങ്കില്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
0 Comments