എസ്. എച്ച്. മെഡിക്കല്‍ സെന്ററും, തിരുഹൃദയ നഴ്‌സിംഗ് കോളേജും സംയുക്തമായി ലോക ഹൃദയ ദിനം ആചരിച്ചു. ഹൃദയ ദിനാചാരണത്തിന്റ ഭാഗമായി നടന്ന പൊതുസമ്മേളനം എസ്. എച്ച്. മെഡിക്കല്‍ സെന്റര്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോസ് ചാക്കോ ഉദ്ഘാടനം ചെയ്തു. തിരുഹൃദയ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ സി. ആലിസ് മണിയങ്ങാട്ട് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ സി. ലിറ്റില്‍ ഫ്‌ളവര്‍ ഹൃദയദിന സന്ദേശം നല്‍കി. എസ്. എച്ച്. മെഡിക്കല്‍ സെന്ററിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സിദ്ധാര്‍ഥ് ഹൃദയ ദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന അടിക്കുറിപ്പ് മത്സരം ഉദ്ഘാടനം ചെയ്തു. കാര്‍ഡിയോളജി ഡിപ്പാര്‍ട്‌മെന്റ് മേധാവി സി. ആനി ടോം സ്വാഗതം ആശംസിച്ചു. തിരുഹൃദയ നഴ്‌സിംഗ് കോളേജിലെ കുട്ടികളുടെ ഫ്‌ളാഷ് മോബ്, ഹൃദയദിന സന്ദേശ അവതരണം എന്നിവ കോട്ടയം നാഗമ്പടം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് നടന്നു.
0 Comments