കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും കിടങ്ങൂര്‍ പോലീസ് സ്‌റ്റേഷന്റെയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. കേരളത്തെ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. സ്‌കൂള്‍ അങ്കണത്തില്‍ നിന്നാരംഭിച്ച റാലി കിടങ്ങൂര്‍ സ്റ്റേഷനിലെ ആന്റി നാര്‍കോട്ടിക് സെല്‍ കണ്‍വീനര്‍ എസ്‌ഐ ഗോപകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂല്‍ മാനേജര്‍ ഫാ ജോസ് നെടുങ്ങാട്ട് സന്ദേശം നല്കി. പ്രിന്‍സിപ്പല്‍ ബിനോയി പിജെ, സ്‌കൗട്ട് മാസ്റ്റര്‍ ജയ്‌മോന്‍ പി ജേക്കബ്, ഗൈഡ് ക്യാപറ്റന്‍ ജോയിസ് മരിയ ജോണ്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇന്ദു ബാബു, സജി തോമസ്, ബ്ലസി കെഎം, സ്വീറ്റ മരിയ, മഹാലക്ഷ്മി, ചാള്‍സണ്‍ മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments