പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ പ്രദര്‍ശനവും നടന്നു. കിടങ്ങൂര്‍ എല്‍.എല്‍.എം ഹോസ്പിറ്റലിന്റെയും, നഴ്‌സിംഗ് കോളജിന്റെയും നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പും, പ്രദര്‍ശനവും സംഘടിപ്പിച്ചത്. ജീവിത ശൈലി രോഗ പ്രതിരോധവും ലഹരി മരുന്നുകള്‍ക്കെതിരെയുള്ള ബോധവത്കരണവും ലക്ഷ്യമിട്ടു നടത്തിയ ആരോഗ്യ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിച്ചു.
0 Comments