Breaking...

9/recent/ticker-posts

Header Ads Widget

മലയാളത്തിന്റെ മരുമകളായി മൊറോക്കന്‍ സുന്ദരി.



മലയാളത്തിന്റെ മരുമകളായി മൊറോക്കന്‍ സുന്ദരി. പെരുവ തെക്കേക്കാലായില്‍ മാത്യൂസിന്റ വധുവായിട്ടാണ് മൊറോക്കന്‍ വംശജ കൗതര്‍ ഇമാമി കേരളത്തിന്റെ മരുമകളായി എത്തുന്നത്. ഇവരുടെ വിവാഹം സ്‌പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം തലയോലപ്പറമ്പ് സബ് റജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. 2019 ല്‍ തുടങ്ങിയ പ്രണയമാണ് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ പുവണിയുന്നത്. അറ്റ്‌ലാന്റ എയര്‍ലൈന്‍സില്‍ ജീവനക്കാരായ മാത്യൂസും, ഇമാമിയും ജോലിക്കിടയിലുള്ള പരിചയമാണ് പ്രണയമായത്. കേരളത്തിന്റെ പാരമ്പര്യവും പ്രകൃതി ഭംഗിയും ടൂറിസം മേഖലയിലുള്ള ആകര്‍ഷണീയതയും വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇമാമിയെ ആകര്‍ഷിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള മാത്യൂസ് ടി രാജു സഹപ്രവര്‍ത്തകനായി എത്തിയതു മുതലുള്ള സൗഹൃദം ഇരു കുടുംബങ്ങളുടേയും സമ്മതത്തോടെ വിവാഹ ബന്ധത്തിലെത്തി ചേര്‍ന്നു. പൊതി സേവാഗ്രാം അന്തേവാസികള്‍ക്കൊപ്പമാണ്  വിവാഹ സല്‍ക്കാരം നടന്നത്. സ്വകാര്യ ഷിപ്പിംഗ് കമ്പനി ഉദ്യോഗസ്ഥനും പൊതുപ്രവര്‍ത്തകനുമായ രാജു തെക്കേക്കാലയുടേയും, ട്രാവല്‍ ഏജന്‍സി സംരംഭക ആലീസ് രാജുവിന്റേയും മകനാണ് മാത്യൂസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ മോസ്സസ് ടി. രാജു സഹോദരനാണ്.




Post a Comment

0 Comments