യൂത്ത് കോണ്‍ഗ്രസ് മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിന്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.ഈരാറ്റുപേട്ട എമേര്‍ജ് കണ്ണാശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. സെന്റ് പോള്‍സ് യു.പി സ്‌കൂളില്‍ നടന്ന ക്യാമ്പ് മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യുത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്റ്റാന്‍ലി ഒറ്റപ്ലാക്കല്‍ അധ്യക്ഷനായിരുന്നു.ആന്റോച്ചന്‍ ജെയിംസ്, ഷൈന്‍ പാറയില്‍, ജോഷി ജോഷ്വ, ബിന്ദു സെബാസ്റ്റ്യന്‍, ടോമിച്ചന്‍ കുരിശങ്കല്‍ പറമ്പില്‍, മായാ അലക്‌സ്, ബെല്ലി ജോണ്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments