കേരള മണ്‍പാത്രനിര്‍മാണ സമുദായ സഭയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ഏറ്റുമാനൂര്‍ എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്നു. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ സാബു അധ്യക്ഷനായിരുന്നു. സി.ഐ രാജേഷ് കുമാര്‍ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. സി.കെ ചന്ദ്രന്‍, കെ.വി പത്മനാഭന്‍, സനീഷ് ഗോപി, പി.വി ഷാജി മോന്‍, സി.എം മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments