ളാലം ബ്ലോക്ക് പഞ്ചായത്ത് ഹരിത കര്‍മ്മസേനാ സംഗമം ശനിയാഴ്ച ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. ശുചിത്വ മിഷന്‍, ഹരിത കേരളം, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നടത്തുന്ന മാലിന്യ സംസ്‌കരണ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിക്കുന്നതിനും വേണ്ടിയാണ് സംഗമം നടത്തുന്നത്. മന്ത്രി വി.എന്‍ വാസവന്‍ സംഗമം ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പന്‍ എം.എല്‍.എ.അധ്യക്ഷനായിരിക്കും. ജോസ് കെ മാണി എം.പി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പഞ്ചായത്തുകളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ് പദ്ധതി വിശദീകരണം നടത്തും. ബ്ലോക്ക പഞ്ചായത്തംഗങ്ങളായ രാജേഷ് വാളിപ്ലാക്കല്‍, ജോസ് മോന്‍ മുണ്ടയ്ക്കല്‍, വിവിധ ഗ്രാമ പഞ്ചയത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി ടി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വേണുഗോപാല്‍ ക്ലാസ് നയിക്കും. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കട്ടക്കല്‍, മെമ്പര്‍മാരായ ജോസ് തോമസ്, ലിസമ്മ ബോസ്, ബി.ഡി.ഒ വേണുഗോപാല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments