ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്തിന് വെട്ടിമുകള്‍ സെന്റ്‌മേരിസ് പള്ളി ഇടവക സമൂഹം സ്വീകരണം നല്‍കി. വെട്ടിമുകള്‍ സെന്റ്‌മേരിസ്പള്ളി ഇടവകാംഗമാണ് സഹായമെത്രാന്‍ തോമസ് പാടിയത്ത്. സ്വീകരണ യോഗം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ സെന്റ് മേരീസ് ഫെറോന വികാരി റവ.ഡോക്ടര്‍ ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷനായിരുന്നു. തോമസ് ചാഴികാടന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. ഏറ്റുമാനൂര്‍ നഗരസബാദ്ധ്യക്ഷ ലൗലി ജോര്‍ജ്, റവ. ഡോക്ടര്‍ ജോര്‍ജ് മംഗലത്തില്‍, സഹ വികാരി റവ. ഫാദര്‍ സെബാസ്റ്റ്യന്‍ കൂട്ടുമ്മേല്‍, സേവാഗ്രാം ഡയറക്ടര്‍ റവ. ഫാദര്‍ ഡൊമിനിക് കോഴികൊത്തിക്കല്‍, എസ്.എച്ച് കോണ്‍വെന്റ് മദര്‍സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സിറ്റ, കണ്‍വീനര്‍ അഡ്വക്കേറ്റ് വികെ ജോസഫ് വാളന്‍ പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇടവകാംഗങ്ങള്‍ പങ്കെടുത്ത വിവിധ കലാപരിപാടികളും അരങ്ങേറി.
0 Comments