Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍-കല്ലറ റോഡില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണമടഞ്ഞു



നീണ്ടൂര്‍-കല്ലറ റോഡില്‍ നിയന്ത്രണം വിട്ട ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ റോഡരികിലെ മരക്കുറ്റിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരണമടഞ്ഞു. നീണ്ടൂര്‍ പള്ളിക്കു സമീപം നടന്ന വടം വലി മത്സരത്തിനുശേഷം മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. രാത്രി 10.45 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് 15 മീറ്ററോളം മുന്നോട്ടു പോയ ശേഷമാണ് വാഹനം മരക്കുറ്റിയില്‍ ഇടിച്ചത്. ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്ത  പുത്തന്‍പ്രാലേല്‍ ജോര്‍ജ് കുട്ടി തമ്പി എന്ന 35 കാരനാണ് മരണമടഞ്ഞത്. ബൈക്കോടിച്ചിരുന്ന പെരുമാപ്പാടം, ആന്‍സനെ പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു. ബൈക്കോടിച്ചിരുന്നയാള്‍ സമീപത്തെ കുളത്തിലേക്ക് തെറിച്ചു വീണു. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments