പൊതുവഴിയില്‍ സ്ത്രീകളെ കയറിപ്പിടിച്ചയാള്‍ അറസ്റ്റില്‍. പൊതുവഴിയില്‍ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി മാര്‍ത്താണ്ഡം പനച്ചെവിയില്‍ ബാബു (65) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. വൈകുന്നേരം നാലുമണിയോടുകൂടി സെന്റ് തോമസ് കോളേജിന് സമീപം വെച്ച് സ്ത്രീയെയും മകളെയും ഉപദ്രവിക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയില്‍ പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ബാബുവിനെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി ടോംസണ്‍, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഒ ജോഷി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
0 Comments