Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഉപജില്ല സ്‌കൂള്‍ കായികമേളയ്ക്ക് പാലാ നഗരസഭ സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി.



പാലാ ഉപജില്ല സ്‌കൂള്‍ കായികമേളയ്ക്ക് പാലാ നഗരസഭ സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം നിര്‍വഹിച്ചു.  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പീറ്റര്‍ അധ്യക്ഷനായിരുന്നു.പാലാ എ.ഇ.ഒ കെ.ബി ശ്രീകല, രാമപുരം എ.ഇ.ഒ ജോസഫ് കെ.കെ, പാലാ ഉപജില്ല സ്‌പോര്‍ട്‌സ് സെക്രട്ടറി ഡോക്ടര്‍ ബോബന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു . 47 സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. നവംബര്‍ മൂന്നു വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. നവംബര്‍ ഒന്നും രണ്ടും തീയതികളില്‍ ഈരാറ്റുപേട്ട ഉപജില്ല കായികമേളയും സ്റ്റേഡിയത്തില്‍ നടക്കും.





Post a Comment

0 Comments