Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഗവ.പോളിടെക്‌നിക് കോളേജ് ഹാളില്‍ സന്നദ്ധ രക്തദാന ദിനാചരണം



യുവജനങ്ങള്‍ കൂടുതല്‍ പേര്‍ രക്തദാനത്തിന് തയ്യാറാകണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. പാലാ ഗവ.പോളിടെക്‌നിക് കോളേജ് ഹാളില്‍ നടന്ന  സന്നദ്ധ രക്തദാന ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോളേജ്  പ്രിന്‍സിപ്പല്‍ അനി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ ട്വിങ്കിള്‍ പ്രഭാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ഡോമി ജോണ്‍, പി ടി എ വൈസ് പ്രസിഡന്റ് എ കെ രാജു, ലയണ്‍സ് ഡിസ്ട്രിക് ചെയര്‍മാന്‍ സിബി പ്ലാത്തോട്ടം, പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍മാരായ സജി വട്ടക്കാനാല്‍, ഷാജി തകിടിയേല്‍, , ആര്‍ അശോകന്‍, ജോമി സന്ധ്യാ,  വിദ്യാര്‍ത്ഥി പ്രതിനിധി ധ്യുതി കര്‍ണിക എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റത്തിന്റെ നൂറ്റിപ്പതിനേഴാമത് രക്തദാനം നടത്തി. പാലാ കിസ്‌കോ - മരിയന്‍ ബ്ലഡ് ബാങ്ക് നേതൃത്വത്തില്‍ നടന്ന രക്തദാന ക്യാമ്പില്‍ അമ്പത് വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു. 




Post a Comment

0 Comments