Breaking...

9/recent/ticker-posts

Header Ads Widget

സ്‌കന്ദഷഷ്ഠി ദിനത്തില്‍ ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്.



സ്‌കന്ദഷഷ്ഠി ദിനത്തില്‍ ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്. നിരവധി ഭക്തരാണ് തുലാമാസത്തിലെ ഷഷ്ഠിദിനത്തില്‍ സുബ്രമണ്യ ക്ഷേത്രങ്ങളിലെത്തി ഷഷ്ഠി പൂജ ദര്‍ശനം നടത്തിയത്. നീണ്ടൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദ ഷഷ്ഠി മഹോത്സവം ഭക്തിനിര്‍ഭരമായി. നിര്‍മ്മാല്യദര്‍ശനം, പഞ്ചാമൃതം അഭിഷേകം, മഹാഗണപതിഹോമം,  നവകാഭിഷേകം, പാലഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ നടന്നു. ദര്‍ശന പ്രാധാനമായ സ്‌കന്ദ ഷഷ്ടി പൂജ 12.30  ന് തന്ത്രി സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി ചെന്തിട്ട ഇല്ലത്തു നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കര്‍മികത്വത്തില്‍ നടന്നു. ക്ഷേത്രത്തില്‍ രാവിലെ 9 ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ സ്‌കന്ദ ഷഷ്ടി കവചം പാരായണം നടന്നു.  ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പുനരുദ്ധാരണ ധന സമാഹരണ നിധി ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ നിര്‍വഹിച്ചു.. ഗുരുവായൂര്‍ ദേവസ്വം മെമ്പര്‍ മനോജ് ബി നായര്‍, പതഞ്ജലി യോഗ ട്രെയിനിങ് ആന്‍ഡ് റിസേര്‍ച് സെന്റര്‍ സെക്രട്ടറി ജി.ബി ദിനചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു  തിരുവരങ്ങില്‍ സ്‌കന്ദ ഷഷ്ഠി സംഗീതോത്സവത്തില്‍  പ്രശസ്ത കലാകാരന്മാര്‍ പങ്കെടുത്തു. വൈകുന്നേരം 6.30 ന് ദീപാരാധന, ദീപക്കാഴ്ച, എന്നിവയും നടന്നു.




Post a Comment

0 Comments