മുതിര്‍ന്നവര്‍ക്കൊപ്പം ഒരു ദിനം പരിപാടിയുമായി ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വയോജന ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. കടനാട് ഡോണ്‍ ബോസ്‌കോ വയോജന കേന്ദ്രത്തിലെ മുതിര്‍ന്നവര്‍ക്കൊപ്പമാണ് പാട്ടും, കളികളും, മത്സരങ്ങളുമായി ദിനാചരണം നടന്നത്. ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പദ്മരാജന്‍ അധ്യക്ഷനായിരുന്നു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിസ്റ്റര്‍മാര്‍ , മേലുകാവ് ജനമൈത്രി പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ കലാകായിക മത്സരയിനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സോജന്‍ സമ്മാനദാനം നടത്തി. ജീവിത സായാഹ്നത്തില്‍ ഒറ്റക്കായ കുറച്ചു മനുഷ്യര്‍ക്ക് പരിപാടി വ്യത്യസ്തമായ ഒരു അനുഭവമായി മാറി.
0 Comments