സംസ്ഥാന മാസ്റ്റേഴ്സ് നീന്തല്‍ മത്സരത്തില്‍ പാലാ വെള്ളേയപ്പിള്ളി സ്വദേശി അലക്സ് മേനാംപറമ്പില്‍ മൂന്ന് സ്വര്‍ണവും, ഒരു വെള്ളിയും നേടി. 65 വയസ്സിന് മുകളിലുള്ള കാറ്റഗറിയില്‍ 100, 50 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്ട്രോക്ക് എന്നീ ഇനങ്ങളിലാണ് അലക്സ് മേനാംപറമ്പില്‍ മത്സരിച്ചത്. കഴിഞ്ഞവര്‍ഷത്തെ ദേശീയ മാസ്റ്റര്‍ ഗെയിംസ് നീന്തല്‍ മത്സരത്തില്‍ രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയിരുന്നു.എസ്ബിഐയില്‍ നിന്നും 37 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച അലക്സ് മേനാംപറമ്പില്‍ 2015 മുതലാണ് നീന്തല്‍ പരിശീലനം പുനരാരംഭിച്ചത്. 2016 മുതല്‍ മാസ്റ്റേഴ്സ് മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. തോപ്പന്‍സ് സ്വിമ്മിംഗ് പൂളിലാണ് അലക്സ് മേനാംപറമ്പില്‍ പ്രാക്ടീസ് ചെയ്യുന്നത്.
0 Comments