ഭരണഭാഷ മാതൃഭാഷ എന്ന സന്ദേശവുമായി കേരളപ്പിറവി ദിനത്തില്‍ മലയാള ഭാഷാ ദിനത്തോടനുബന്ധിച്ച് ഭരണഭാഷാ സമ്മേളനം മീനച്ചില്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ആര്.ഡി.ഒ പി.ജി രാജേന്ദ്ര ബാബു അധ്യക്ഷനായിരുന്നു. ഡോ സോജന് പുല്ലാട്ട് മുഖ്യപ്രഭാഷണം നടത്തി. തഹസീല്‍ദാര്‍ വി.എസ് സിന്ധു, ഷാഹിന രാമകൃഷ്ണന്, ബി മഞ്ജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.ആര്.ഡി.ഒ പി.ജി രാജേന്ദ ബാബു മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജീവനക്കാര്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.
0 Comments