ഉപജില്ലാ കലോത്സവമേളയില്‍ വിജയികളായ കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളിലെ കലാപ്രതിഭകളെ അനുമോദിച്ചു. ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി, യു,പി വിഭാഗങ്ങളില്‍ ഓവറോള്‍ കിരീടവും സംസ്‌കൃതോത്സവത്തില്‍ ഓവറോള്‍ കിരീടവും സ്‌കൂളിന് നേടാന്‍ കഴിഞ്ഞു. ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്രമേളകളിലും കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. സ്‌കൂളില്‍ നടന്ന അനുമോദന യോഗത്തില്‍ എന്‍.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് സി.എന്‍ സുധാകരന്‍ നായര്‍, പി.ടി.എ പ്രസിഡന്റ് മനോജ് കെ.പി, കരയോഗം സെക്രട്ടറി പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിജയികളായ മുഴുവന്‍ കുട്ടികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.
0 Comments