മീനച്ചില്‍ പഞ്ചായത്ത് ഭരണ സമിതിയുടെ ഇരട്ടത്താപ്പിനെതിരെ, ബിജെപി മീനച്ചില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.മീനച്ചില്‍ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ പി.എം.ജി.എസ്.വൈ പദ്ധതിപ്രകാരം പണി തുടങ്ങിയ പൂവരണി അമ്പലം ഹെല്‍ത്ത് സെന്റര്‍-പാലാക്കാട് റോഡിന്റെ പണികള്‍ പൂര്‍ത്തിയാക്കുന്നതിന് തടസ്സം നില്ക്കുന്നതില് പ്രതിഷേധിച്ചായിരുന്നു ധര്‍ണ. എസ്.സി.മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സരീഷ് കുമാര്‍, ബിജെപി മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സജീവ് കെ.പി, ജില്ലാ കമ്മിറ്റിയംഗങ്ങളായ മോഹനന്, ബിജു സി.ബി, അഭിലാഷ് ,പഞ്ചായത്ത് മെമ്പര്‍മാരായ ജയശ്രീ, ബിന്ദു, ഗ്ലാഡിസ് സോമന് എന്നിവര്‍ പ്രസംഗിച്ചു.
0 Comments