ലഹരി മുക്ത ക്യാമ്പയിനു സമാപനം കുറിച്ചുകൊണ്ട് പാലാ സെന്റ് തോമസ് കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മനുഷ്യ ചങ്ങലയും,ലഹരി വിരുദ്ധ തെരുവ് നാടകവും സംഘടിപ്പിച്ചു. കോളേജിലെ എന്‍.സി.സി ആര്‍മി, നേവല്‍, എന്‍.എസ്.എസ് ,ആന്റി നാര്‍ക്കോട്ടിക് വിംങ്ങുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. ജെയിംസ് ജോണ്‍ ലഹരി മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരംഭം കുറിച്ചു. പാലാ സി.ഐ കെ.പി ടോംസണ്‍, എക്‌സൈസ് സി.ഐ സൂരജ്, സബ് ഇന്‍സ്പക്ടര്‍മാരായ കൃഷ്ണകുമാര്‍ , ഷാജി സെബാസ്റ്റ്യന്‍ തുടങ്ങിയരുടെ നേതൃ ത്വത്തില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു. കോളേജ് മുതല്‍ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് വരെയായിരുന്നു മനുഷ്യച്ചങ്ങല. വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. ഡേവിസ് സേവ്യര്‍, പ്രൊഫസര്‍ ജോജി അലക്‌സ്, കോളേജിന്റെ ആന്റി-നര്‍കോട്ടിക് സെല്‍ ചുമതല വഹിക്കുന്ന സോജന്‍ പുല്ലാട്ട് , ആര്‍മി വിഭാഗം എ.എന്‍.ഒ ടോജോ ,എന്‍.സി.സി. നേവല്‍ വിഭാഗം സി.റ്റി.ഒ. ഡോ. അനീഷ് സിറിയക്, എന്‍.എസ്.എസ് വിഭാഗം അദ്ധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന തുന്നി കെട്ടിയ ചിറകുകള്‍ എന്ന തെരുവ് നാടകവും അവതരിപ്പിച്ചു.
0 Comments