വിഴിഞ്ഞത്തെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് സമരം ഒത്തുതീര്‍പ്പാക്കന്‍ ശ്രമിക്കുന്നതിന് പകരം വര്‍ഗീയ കലാപം സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിച്ച് സമരം അടിച്ചമര്‍ത്താനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അച്ചടക്കസമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആരോപിച്ചു. യു.ഡി.എഫ് കോട്ടയം ജില്ലാ നേതൃയോഗം കോട്ടയം ഡി.സി.സി ഓഫീസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യുസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായില്‍, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കുര്യന്‍ ജോയി, സലിം പി മാത്യു, റഫീക്ക് മണിമല, നീണ്ടൂര്‍ പ്രകാശ്, റ്റി.സി.അരുണ്‍, റ്റോമി വേദഗിരി, എന്‍.ഐ. മത്തായി, പി.എം. സലിം, ജോയി ചെട്ടിശ്ശേരി, എസ്.രാജീവ്, കുര്യന്‍.പി.കുര്യന്‍ അജിത്ത് മുതിരമല, അസീസ് കുമാരനല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments