റബ്ബര്‍ വിലസ്ഥിരതാപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ഒരു കിലോ റബ്ബറിന് ഇരുനൂറ്റിയന്‍പത് രൂപയെന്ന പ്രകടനപത്രികയുടെ വാഗ്ദാനം സമയബന്ധിതമായി നടപ്പിലാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന റബ്ബര്‍ ആക്ടിനെതിരെ ശക്തമായ കര്‍ഷക മുന്നേറ്റം അനിവാര്യമാണന്നും കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം കെ.ജെ. ഫിലിപ്പ് കുഴികുളം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) കര്‍ഷക യൂണിയന്‍ കാഞ്ഞിരമറ്റത്ത് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം മാത്തുക്കുട്ടി ഞായര്‍കുളം അദ്ധ്യക്ഷതവഹിച്ചു. പാര്‍ടി സ്റ്റിയറിങ്ങ് കമ്മറ്റിയംഗം ജോസഫ് ചാമക്കാല, കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാന്റീസ് കൂനാനിക്കല്‍ , നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി വടക്കേടം, പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബാബു, ജയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍, അഡ്വ. സണ്ണി മാന്തറ, ജേക്കബ് തോമസ്, അനൂപ് ജേക്കബ്, കെ.കെ. രഘു , ജോര്‍ജ് മൈലാടി ,മേരി തോമസ്, ജോര്‍ജുകുട്ടി കുന്നപ്പള്ളില്‍, രാമചന്ദ്രന്‍ മുണ്ടന്‍കുന്ന്, ബെന്നി തോലാനിക്കല്‍, ജോസ് കോലംകുഴ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments