ഏറ്റുമാനൂര്‍ സ്വകാര്യ ബസ് സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടം അപകടാവസ്ഥയില്‍. ഓടയുടെ സ്ലാബുകള്‍ ഒടിഞ്ഞ് കമ്പി തെളിഞ്ഞ നിലയിലാണ്. നിത്യേന 100 കണക്കിന് വാഹനങ്ങളും, സ്വകാര്യ ബസുകളും, മത്സ്യ മാര്‍ക്കറ്റിലേക്കുള്ള കണ്ടെയ്‌നര്‍ ലോറികളും കടന്നുപോകുന്ന പ്രധാന പാതയിലെ സ്ലാബുകളാണ് ഒടിഞ്ഞിരിക്കുന്നത്. അപകട ഭീതി ഉയര്‍ത്തുന്ന സ്ലാബുകള്‍ മാറ്റി പുതിയവ സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.
0 Comments