ഏറ്റുമാനൂരപ്പന്‍ കോളേജില്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 3, 5 തീയതികളില്‍ ദേശീയ സെമിനാര്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടി സഹകരണ-രജിസ്‌ട്രേഷന്‍-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. വാസ്തു ശാസ്ത്ര സംബന്ധമായ വിവിധ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. സമ്മേളനത്തില്‍ ഡോക്ടര്‍ എം.എം പുരുഷോത്തമന്‍ നായര്‍ സ്മാരക ചെയറിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് പുരസ്‌കാര സമര്‍പ്പണവും നടക്കും. കോളേജ് പ്രിന്‍സിപ്പാള്‍ ആര്‍.ഹേമന്ത് കുമാര്‍ അധ്യക്ഷത വഹിക്കും. മലയാള വിഭാഗം അധ്യക്ഷന്‍ ഡോക്ടര്‍ എ മോഹനാക്ഷന്‍ നായര്‍ സ്വാഗതം പറയും. റ്റി.ആര്‍ സദാശിവന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ഡിസംബര്‍ അഞ്ചിന് നടക്കുന്ന സെമിനാറില്‍ വാസ്തുവിദ്യ ഗുരുകുലം ആര്‍ക്കിടെക്ച്ചറല്‍ എന്‍ജിനീയര്‍ പി.പി സുരേന്ദ്രന്‍, എ. ബി ശിവന്‍, വി.സുരേഷ് എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും. ഉച്ചയ്ക്ക് 1.30ന് വാസ്തുവിദ്യയുടെ സമകാല പ്രസക്തി എന്ന സെമിനാറില്‍ ബ്രഹ്‌മശ്രീ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂരിന്റെ മകന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും. വാസ്തുവിദ്യ ഗുരുകുലം ദീപ്തി പി.ആര്‍ പ്രഭാഷണം നടത്തും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ആര്‍.ഹേമന്ത് കുമാര്‍, കോ-ഓഡിനേറ്റര്‍ ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ ,ജനറല്‍ കണ്‍വീനര്‍ മനോജ് ചെമ്മുണ്ടവള്ളി എന്നിവര്‍ സംബന്ധിച്ചു.
0 Comments