കേരള വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ ടൗണ്‍ യൂണിറ്റ് സമ്മേളനം നടന്നു. ജില്ലാ പ്രസിഡണ്ട് ഔസേപ്പച്ചന്‍ തകടിയേല്‍ ഉദ്ഘാടനം ചെയ്തു. ചില്ലറ വ്യാപാര മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും, വിലക്കയറ്റവും, സാമ്പത്തിക മാന്ദ്യവും സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് പുറമേ ഓണ്‍ലൈന്‍ വ്യാപാരവും വഴിയോര കച്ചവടവും ചെറുകിട വ്യാപാരികളെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ എസ്.എം.എസ്.എം ലൈബ്രറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ മാളിയേക്കല്‍ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി എം.കെ സുഗതന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടന ഭാരവാഹികളായ സന്തോഷ് കുമാര്‍, ഷിജിന്‍, മനു ജോസ്, സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ജോജി ജോസഫ് മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ടി.വി.ബിജോയ് ആദരിച്ചു.
0 Comments