കുറവിലങ്ങാട് ബോസ്‌കോ സിനിമാസിന്റെ ഔട്ട് റീച്ച് ടിക്കറ്റ് കൗണ്ടര്‍ ബോസ്‌കോ സില്‍ക്‌സിനോട് ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അല്‍ഫോന്‍സ് പുത്രന്റെ ഏറ്റവും പുതിയ സിനിമയായ ഗോള്‍ഡിന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ടാണ് കൗണ്ടര്‍ ഉത്ഘാടനം ചെയ്തത്. കുറവിലങ്ങാട്ടെ പ്രമുഖ വ്യാപാരി, ആന്റണി മറ്റം നാട മുറിച്ച് ഉത്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വര്‍ക്കിംഗ് പാര്‍ട്ണര്‍ എന്‍.സി. ജോസഫ് നൂറോക്കരി അദ്ധ്യക്ഷത വഹിച്ചു. തീയറ്റര്‍ മാനേജര്‍ വിഷ്ണു കെ., റെജി മാത്യു, അശോക് കുമാര്‍ സി.വി., തോമസ് മാത്യു, നവീന്‍ രാജ് ജോസഫ്, ജോര്‍ജ്ജ് തോമസ്, റ്റിന്‍സണ്‍ തോമസ് എന്നിവര്‍ സംബന്ധിച്ചു.
0 Comments