മുന്‍ കരൂര്‍ പഞ്ചായത്തംഗവും, അദ്ധ്യാപകനും, സാഹിത്യകാരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന സി.എന്‍ ഹരിഹരന്റെ 4-ാം ചരമവാര്‍ഷിക ദിനാചരണം നടന്നു. ബിബിന്‍ പൂവക്കുളത്തിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം ഷീല ബാബു മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് പാലാ ബ്ലോക്ക് സെക്രട്ടറി കെ.എന്‍ ഗോപിനാഥന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. പ്രിന്‍സ് അഗസ്റ്റിന്‍, സന്തോഷ് കുര്യത്ത്, ജയചന്ദ്രന്‍ കോലത്ത്, അഡ്വ സോമശേഖരന്‍ നായര്‍, ജോസ് മാത്യു, മനോജ് വള്ളിച്ചിറ, അഡ്വ രാജു ഹരിഹരന്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.
0 Comments