ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും, ഏറ്റുമാനൂരപ്പന് കോളേജിന്റെയും ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ദിശ 2022 തൊഴില്‍ മേള നടത്തി.ഏറ്റുമാനൂരപ്പന് കോളേജ് ക്യാമ്പസില്‍ സംഘടിപ്പിച്ച തൊഴില്‍മേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു.തൊഴില്‍ ദാതാക്കളെയും തൊഴില്‍ തേടുന്നവരെയും സംയോജിപ്പിക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഹേമന്ത് കുമാര്‍ അധ്യക്ഷനായിരുന്നു. എംപ്ലോയബിലിറ്റി സെന്റര്‍ ഹെഡ് പി.ടി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല എംപ്ലോയ്മെന്റ് ഓഫീസര്‍ എ.ആര്. അജിത്ത്,ഗ്രാമപഞ്ചായത്ത് അംഗം രജിത ഹരികുമാര്‍, ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ പി. ബി. അമ്പിളി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 25ലധികം സ്വകാര്യ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ തേടി മേളയില്‍ എത്തിയിരുന്നു.
0 Comments