വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ ബങ്കുര്‍ സ്വദേശി വസീം മാലിക് (20), ഇയാളുടെ കൂട്ടാളിയായ വെസ്റ്റ് ബംഗാള്‍ ബങ്കൂര്‍ സ്വദേശി അലാങ്കിര്‍ ഷേക്ക് (21) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്‌ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഈരാറ്റുപേട്ട എം.ഇ.എസ് കവലഭാഗത്ത് നജീബ് എന്നയാളുടെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പോലീസ് ഇവരുടെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് 2.776 കിലോ കഞ്ചാവുമായി ഇരുവരെയും പിടികൂടിയത്. വിദ്യാര്‍ത്ഥികളേയും മറ്റ് ഇതര സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ വില്പന നടത്തിയിരുന്നത് .ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വിഷ്ണു വി.വി, എ. എസ്.ഐ ഇക്ബാല്‍ പി.എ, സി.പി.ഒ മാരായ ജിനു കെ.ആര്‍, അനീഷ് കെ.സി, ജോബി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
0 Comments