കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ഐ.റ്റി.ഐ യില്‍ അഗ്‌നിസുരക്ഷാ ക്ലാസുകള്‍ നല്‍കി. ഗവണ്‍മെന്റ് ഐ.ടി.ഐ യിലെ 1300 ഓളം ട്രെയിനുകള്‍ക്കും, 120 ഓളം ജീവനക്കാര്‍ക്കുമാണ് അഗ്‌നി സുരക്ഷ, പ്രഥമ ശുശ്രൂഷ എന്നിവയെ പറ്റി വിശദമായ ക്ലാസുകള്‍ നല്‍കിയത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായി നടത്തിയ ക്ലാസുകളില്‍ അഗ്‌നിസുരക്ഷ, അഗ്‌നി പ്രതിരോധം, വിവിധ അഗ്‌നിശമന മാര്‍ഗങ്ങള്‍, അഗ്‌നിബാധയെ സംബന്ധിച്ച ചട്ടങ്ങളും നിയമങ്ങളും, എന്നിവയെ സംബന്ധിച്ച് വിശദമായ അവബോധം ട്രെയിനുകള്‍ക്കും, ജീവനക്കാര്‍ക്കും നല്‍കി.വിവിധ അഗ്‌നിശമന യന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തീ അണയ്ക്കുന്ന വിധവും, പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട സി.പി.ആര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പരിശീലനവും നല്‍കി. കോട്ടയം ജില്ല ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അജിത് കുമാര്‍ സി.എസ്, പ്രിയദര്‍ശന്‍, ഷിബു മുരളി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. വൈസ് പ്രിന്‍സിപ്പാള്‍ സന്തോഷ് കുമാര്‍ കെ, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ബിജു പി.എസ് എന്നിവര്‍ സംസാരിച്ചു.
0 Comments