Breaking...

9/recent/ticker-posts

Header Ads Widget

സമ്പൂര്‍ണ മാനസിക ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു



ഏറ്റുമാനൂര്‍ നഗരസഭയുടെയും, ഏറ്റുമാനൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍  സമ്പൂര്‍ണ മാനസിക ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. കുടുംബാരോഗ്യകേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശ ജോവാന്‍ മുരളി അദ്ധ്യക്ഷയായിരുന്നു. KMCHC ഹെല്‍ത്ത് സൂപ്പര്‍വൈസര്‍  സുധന്‍ പി.കെ,   ജില്ലാ മാനസികാരോഗ്യ പ്രോഗ്രാം പ്രൊജക്റ്റ് ഓഫീസര്‍മാരായ  റിജോഷ് ബേബി,  സനൂപ് തോമസ്, ആരോഗ്യ വിഭാഗം കൗണ്‍സിലര്‍ മനു എബ്രഹം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശ്രീനിവാസന്‍, അനില്‍കുമാര്‍, ബിജു, ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments