നന്മ റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ചോഴിയക്കോട് എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്നു.ഡി.എം.ഒ ഡോ എന്‍ പ്രിയ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നന്മ പ്രസിഡന്റ് പി.കെ ആനന്ദക്കുട്ടന് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം ജയന് കല്ലുങ്കല്‍, ആര് രാജീവ്, ജയശ്രീ ബാബു, കെ.ആര് ഹരികുമാര്‍, ഷൈജു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടയം ജില്ലാ ആശുപത്രിയിലെ ഒഫ്താല്‍മോളജി മൊബൈല്‍ യൂണിറ്റിന്റേയും, ദേശീയ അന്ധതാ നിവാരണ സൊസൈറ്റിയുടേയും, സഹകരണത്തോടെയാണ് നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്.
0 Comments