കിടങ്ങൂര്‍ ജനമൈത്രി പൊലീസിന്റെയും, പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂളിന്റെയും, പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ആദ്യഘട്ട സമാപനത്തോടനുബന്ധിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. കേരളപ്പിറവി ദിനത്തില്‍ രാവിലെ പുലിയന്നൂര്‍ ടി.എച്ച്.എസ്.എസ് സ്‌കൂള്‍ ജംക്ഷനില്‍ നിന്ന് ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ക്യാംപസിലേക്ക് വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്ത ലഹരിവിരുദ്ധ പദയാത്ര നടന്നു. ഗായത്രി സ്‌കൂള്‍ സെക്രട്ടറി പി.വി. അജയകുമാര്‍ പദയാത്രയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. തുടര്‍ന്നു. ബ്രില്യന്റ് സ്റ്റഡിസെന്റര്‍ ക്യാംപസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവന്‍, ആരോഗ്യ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സോയി പി. ജേക്കബ്, കിടങ്ങൂര്‍ പൊലീസ് എസ്.എച്ച്.ഒ കെ.ആര്‍. ബിജു, ഗായത്രി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി. ജയകുമാര്‍ എന്നിവര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. കിടങ്ങൂര്‍ സബ് ഇന്‍സ്‌പെക്റ്റര്‍ എം.ജി. ഗോപകുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ് ലഹരിവിരുദ്ധ ജ്യോതി തെളിച്ചു. ഗായത്രി സ്‌കൂള്‍ ട്രഷറര്‍ കെ.എന്‍. വാസുദേവന്‍ നന്ദി പറഞ്ഞു.
0 Comments