വൈദ്യുതി മേഖലയെ തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജില്ലാതല പ്രതിഷേധ ധര്‍ണ നടന്നു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐ.എന്‍.ടി.യു.സി യുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധര്‍ണ പാലാ വൈദ്യുതി ഭവനു മുന്നില്‍ സംഘടിപ്പിച്ചത. ഡിസി പ്രസിഡന്റ് നാട്ടകം സുരേഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. അഡ്വ ബിജു പുന്നത്താനം മുഖ്യ പ്രഭാഷണം നടത്തി .എ.കെ ചന്ദ്രമോഹന്‍, സി.വി കുര്യച്ചന്‍, ജോര്‍ജ് മാത്യു ഗിരീഷ് ഐമനം, രാജേഷ് ബി നായര്‍, ഷിബൂ ബി നായര്‍, അജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈദ്യുതി നിയമ ഭേദഗതി ബില്‍പിന്‍വലിക്കുക, കേരളത്തിലെ വൈദ്യുതി മേഖല സ്വകാര്യവത്ക്കരിയ്ക്കില്ലെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കുക, ആശ്രിത നിയമനം നടത്തുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.
0 Comments