Breaking...

9/recent/ticker-posts

Header Ads Widget

മുത്തോലി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും 2024 ഓടെ പൈപ്പ് ലൈനിലൂടെ ജലമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.



മുത്തോലി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും 2024 ഓടെ പൈപ്പ് ലൈനിലൂടെ ജലമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി  ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള കണക്ഷന്‍ ലഭിക്കാത്ത വീടുകളുടെ വിവരം കണ്ടെത്തുന്നതിനുള്ള വിവരശേഖരണ സര്‍വ്വേ ആരംഭിച്ചു മുത്തോലി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പചന്ദ്രന്‍ അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മീനാഭവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് കുടിവെള്ള സമിതികളുടെ പ്രതിനിധികളായ സാബു ഡി മാത്യു, ഉല്ലാസ് സി.എസ്, ജോയി വണ്ടലാനി ജലനിധി പ്രതിനിധികളായ ജോസ് ജയിംസ്, ശ്രീജിത്ത്, ഹാഷിം, ഗീത എസ് നായര്‍,  ഐ.എസ്.എ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രതിനിധികളും പങ്കെടുത്തു.




Post a Comment

0 Comments