Breaking...

9/recent/ticker-posts

Header Ads Widget

ബൈപാസിന്റെ പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോഴും വിവാദങ്ങള്‍ അകലുന്നില്ല.



പാലാ ബൈപാസിന്റെ പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോഴും വിവാദങ്ങള്‍ അകലുന്നില്ല. ഏറെ കാത്തിരിപ്പിനു ശേഷം റോഡ് പൂര്‍ത്തീകരണം ആരംഭിക്കുമ്പോള്‍ എംഎല്‍എ യും ചെയര്‍മാനും  വാക് പോര് നടത്തുകയാണ്. മുടങ്ങിക്കിടന്ന നിര്‍മ്മാണത്തിനായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് പ്രവര്‍ത്തിച്ചതായി എംഎല്‍എയും പറഞ്ഞു. പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളെ അതിജീവിച്ചാണ് ഫണ്ട് റിലീസ് ചെയ്ത് നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് സാഹചര്യമൊരുങ്ങിയത്. എന്നാല്‍ ചെയര്‍മാന്‍ ഇക്കാര്യത്തില്‍ അവകാശവാദമുന്നയിക്കുന്നത് ശരിയല്ലെന്നും എംഎല്‍എ  പറയുന്നു. മുടങ്ങിക്കിടക്കുന്ന മറ്റ് പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ചെയര്‍മാന് കഴിയാത്തതെന്തുകൊണ്ടാണെന്നും മാണി സി കാപ്പന്‍ ചോദിക്കുന്നു.




Post a Comment

0 Comments